ഓരോ ആഴ്​ചയിലും പുതിയ വിമാനം; വൻ വികസനത്തിനൊരുങ്ങി ഇൻഡിഗോ

ന്യൂഡൽഹി: ഇന്ത്യൻ ബജറ്റ്​ എയർലൈൻ സർവീസായ ഇൻഡിഗോ വൻ വികസത്തിന്​ ഒരുങ്ങുന്നു. ഓരോ ആഴ്​ചയിലും പുതിയ വിമാനം കൂട ്ടിച്ചേർത്ത്​ ഇന്ത്യയിലെ സാന്നിധ്യം വർധിപ്പിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസുമായി ഇൻഡിഗോ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്​​.

എയർബസിൻെറ എ 321 നിയോ എൽ.ആർ, പുറത്തിറങ്ങാനിരിക്കുന്ന എ.321 എക്​സ്​.എൽ.ആർ തുടങ്ങിയ വിമാനങ്ങൾ വാങ്ങാനാണ്​ ഇൻഡിഗോ നീക്കം നടത്തുന്നത്​. ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ ഇൻഡിഗോ സി.ഇ.ഒ റോണോജോയ്​ ദത്ത തന്നെയാണ്​ വൻ വികസനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്​. എയർബസുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

2005ലാണ്​ ഇൻഡിഗോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്​. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനികളിലൊന്നായി ഇൻഡിഗോ മാറിയിരുന്നു.

Tags:    
News Summary - IndiGo, Which Adds A Plane To Fleet Every Week-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.