ന്യൂഡൽഹി: രാജ്യത്തെ വ്യവസായിക ഉൽപാദന വളർച്ചാ നിരക്ക് ആഗസ്റ്റ് മാസത്തിൽ 1.1 ശതമാനമായി ഇടിഞ്ഞു. നിർമാണം, പവർ ജനറേഷൻ, ഖനനം എന്നീ സെക്ടറുകളുടെ മോശം പ്രകടനമാണ് വ്യവസായിക ഉൽപാദന വളർച്ചയെ സ്വാധീനിച്ചത്.
2018 ആഗസ്റ്റിൽ വ്യാവസായിക ഉൽപാദന വളർച്ചാ 4.8 ശതമാനം നിരക്കിൽ ഉയർന്നിരുന്നു. വ്യാവസായിക ഉൽപാദനത്തിൽ 77 ശതമാനവും നിർമാണ മേഖലയുടെ സംഭാവനയാണ്. 2019 ആഗസ്റ്റിൽ 1.2 ശതമാനത്തിൻെറ കുറവാണ് നിർമാണ മേഖലയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 5.2 ശതമാനമായിരുന്നു നിർമാണ മേഖലയിലെ വളർച്ചാ നിരക്ക്.
ഇലക്ട്രിസിറ്റി സെക്ടറിൽ 0.9 ശതമാനത്തിൻെറയും ഖനന മേഖലയിൽ 0.1 ശതമാനത്തിൻെറയും കുറവുണ്ടായി. ഇത് വ്യാവസായിക ഉൽപാദന വളർച്ചയെ സ്വാധീനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.