മുംബൈ: ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ്. ഇന്ത്യ സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനയിലാണ് ബെസോസ് ഇക്കാര്യം അറിയിച്ചത്. നേരിട്ടും അല്ലാതെയും തൊഴ ിലുകൾ സൃഷ്ടിക്കുമെന്നും ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്.
ഐ.ടി, സ്കിൽ ഡെവലപ്മെൻറ്, കണ്ടൻറ് ക്രിയ േഷൻ, റീടെയിൽ, ലോജിസ്റ്റിക്, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ തൊഴിലുകൾ സൃഷ്ടിക്കുക. ഒരു ബില്യൺ ഡോളറിൻെറ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് ബുധനാഴ്ച ബെസോസ് പ്രഖ്യാപിച്ചിരുന്നു. 10 ബില്യൺ ഡോളറിൻെറ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾ 2025ന് മുമ്പായി കയറ്റുമതി ചെയ്യുമെന്നും ബെസോസ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ആമസോൺ തീരുമാനത്തെ വിമശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തിയിരുന്നു. ആമസോൺ പോലുള്ള കമ്പനികൾ ബില്യൺ ഡോളറുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തും പിന്നീട് ബില്യൺ ഡോളറുകൾ സമ്പദ്വ്യവസ്ഥക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നായിരുന്നു പിയൂഷ് ഗോയലിൻെറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.