ന്യൂഡൽഹി: ജെറ്റ് എയർവേസിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള പുതിയ നിർദേശങ്ങൾ ഒന്നും പരിഗണനയ ിലില്ലെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. ജെറ്റിനെ ഏറ്റെടുക്കുന്നതിന് നാലു കമ്പനികൾ താൽപര്യപത്രങ്ങൾ ബാ ങ്കുകളുടെ കൺസോർട്യത്തിന് അയച്ചിട്ടുണ്ട്.
ഇത്തിഹാദ് എയർവേസ്, ടി.പി.ജി കാപിറ്റൽ, ഇൻഡിഗോ പാർട്ണേഴ്സ്, നാഷനൽ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻ.ഐ.ഐ.എഫ്) എന്നീ കമ്പനികളാണ് ജെറ്റിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ലേലത്തിൽ പങ്കെടുക്കുന്നവരുടെ ടെൻഡറുകൾ മേയ് 10 വരെ ബാങ്കുകൾ പ്രതീക്ഷിക്കുന്നുണ്ട്.
150 കോടി ഡോളറാണ് ജെറ്റിെൻറ കടബാധ്യത. സാമ്പത്തിക ഞെരുക്കം കൂടിയതോടെ കഴിഞ്ഞ മാസമാണ് കമ്പനി അവസാന വിമാനവും നിലത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.