ന്യൂഡൽഹി: ജെറ്റ് എയർവേസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 8000 കോടിയുട െ കടബാധ്യതയുള്ള ജെറ്റിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് എസ്.ബി.ഐയു ടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ ഇനിയും തീരുമാനമെടുത്തിട്ടില്ല.
കമ്പനിയെ ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽനിന്ന് സമ്മതപത്രം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് സൂചന. ഫണ്ട് ലഭിക്കുന്നത് സംബന്ധിച്ച് ബാങ്കുകളിൽനിന്ന് വ്യക്തത ലഭിച്ചശേഷം മാത്രം നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചാൽ മതിയെന്നാണ് കമ്പനിയുടെ തീരുമാനം.
അതേസമയം, ജെറ്റിനെ കരകയറ്റുന്നതിനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെങ്കിലും കൂടുതൽ ഫണ്ട് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുനിൽ മെഹ്ത പറഞ്ഞു.
ബാങ്കുകളുടെ കൂട്ടായ്മക്കുവേണ്ടി എസ്.ബി.െഎ കാപിറ്റൽ മാർക്കറ്റ്സ് ആണ് ജെറ്റിെൻറ ഓഹരി വിൽപനക്ക് നേതൃത്വം നൽകുന്നത്. ഇതുവഴി കൂടുതൽ ഫണ്ട് കണ്ടെത്താനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 10 വിമാനങ്ങൾ മാത്രമാണ് ജെറ്റിനുവേണ്ടി സർവിസ് നടത്തുന്നത്.
ഈ ഘട്ടത്തിൽ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് ദേശീയ കമ്പനി ലോ ൈട്രബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിക്കുന്നത് ഉചിതമല്ലെന്ന നിലപാടും ചില സർക്കാർ ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.