മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിെൻറ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ 5ജി സേങ്കതിക വിദ്യ രാജ്യത്ത് എത്രയും വേഗം ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസം കഴിയുേമ്പാഴേക്കും ജിയോ 5ജി സ്പെക്ട്രത്തിന് വേണ്ടി ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. തുടക്കത്തിൽ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലാണ് ജിയോ പരീക്ഷണം നടത്താൻ ഒരുങ്ങുന്നത്.
പദ്ധതി വിജയിക്കുകയാണെങ്കിൽ ലോകത്ത് 5ജി ടെക്നോളജി സ്വന്തമാക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിയേക്കും. അതിനോടൊപ്പം, മറ്റ് രാജ്യങ്ങൾക്ക് ഇൗ സാേങ്കതിക വിദ്യ കൈമാറാനും ജിയോക്ക് അവസരം ലഭിക്കും. രാജ്യം ടെലികോമുമായി ബന്ധപ്പെട്ട സാേങ്കതിക വിദ്യയിൽ ഇന്ത്യൻ ടെക്നോളജി കമ്പനികളെയും ഇന്ത്യൻ നിർമാതാക്കളെയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് ജിയോയുടെ കടന്നുവരവെന്നതാണ് ശ്രദ്ധേയം.
റിലയൻസ് ജിയോ 800 മെഗാഹെട്സ് സ്പെക്ട്രത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെക്ട്രം ലഭിച്ചയുടനെ ട്രയൽ തുടങ്ങാൻ സാധിക്കുമെന്നും ജിയോ ടെലികോം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നിരവധി വിദഗ്ധരുടെ മൂന്നുവർഷത്തോളം നീണ്ട പരിശ്രമങ്ങളാണ് വിജയത്തിലെത്താൻ പോവുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. സ്പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കഴിയുമെന്നായിരുന്നു റിലയൻസിെൻറ വാർഷിക പൊതുയോഗത്തിൽ അംബാനി അറിയിച്ചത്.
രാജ്യത്ത് ട്രയൽ നടത്തിയാൽ മാത്രമേ 5ജി സാേങ്കതിക വിദ്യ വിദേശ വിൽക്കാൻ സാധിക്കൂ എന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്. ടെലികോം ഭീമന്മാരായ ഹ്വാവേ, എറിക്‌സണ്‍, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയില്‍ ജിയോയുടെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.