തിരുവനന്തപുരം: ജോണ്സണ് ആൻഡ് ജോണ്സെൻറ ബേബി ഷാമ്പൂ വിൽപന സംസ്ഥാനത്ത് നിരോധിച്ചു. വില്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോളര് ഉത്തരവിട്ടു. കാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ഡിഹൈഡ് ഷാമ്പൂവിലുണ്ടെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നിരോധനം. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച ഷാമ്പൂ സാമ്പിളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
അഞ്ച് സംസ്ഥാനങ്ങളിൽ ഏർെപ്പടുത്തിയ നിരോധനത്തിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിലും വിൽപന നിരോധിച്ചതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ്. മേനോൻ പറഞ്ഞു. കൂടാതെ ജോൺസൺ ആൻഡ് ജോൺസെൻറ മറ്റ് ഷാമ്പൂകളുടെ സാമ്പിളുകൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.