തിരുവനന്തപുരം: സാധ്യമാകുന്ന മേഖലകളിലെല്ലാം നികുതിയിതര വരുമാനം വർധിപ്പിക്കുക എന്ന തീരുമാനമാണ് ബജറ്റിൽ സർക്കാർ ഫീസുകൾ അഞ്ചു ശതമാനം വർധിപ്പിക്കുന്നതിലേക്കെത്തിച്ചത്. ജി.എസ്.ടി നടപ്പായതോടെ നികുതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അവകാശമില്ലാത്ത സ്ഥിതിയുണ്ടായി. വരുമാനവര്‍ധനക്ക് നികുതിയിതര മാര്‍ഗങ്ങളെ ആശ്രയിക്കലേ മാർഗമുള്ളൂവെന്നാണ് ധനവകുപ്പിെൻറ വിശദീകരണം.
സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർഷങ്ങൾക്കു മുമ്പാണ് ഒടുവിൽ വർധിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്യൂഷൻ ഫീസ്, സർവകലാശാല ഫീസുകൾ, റവന്യൂ ആവശ്യങ്ങൾക്കായുള്ള ഫീസുകൾ തുടങ്ങി മുഴുവൻ സേവനങ്ങൾക്കും ഫീസ് വർധന ബാധകമാകും. ഫീസ് നിരക്ക് കൂട്ടുന്നത് നേരത്തേതന്നെ ധനവകുപ്പിെൻറ പരിഗണനയിലുണ്ടായിരുന്നു.
കേന്ദ്രനിയന്ത്രണങ്ങളുടെ ഭീഷണിയുള്ളതിനാൽ പണം ചെലവാക്കാതെ ട്രഷറി അക്കൗണ്ടുകളിൽ കുന്നുകൂടുന്ന പ്രവണത കർശനമായി നിയന്ത്രിക്കാനും തീരുമാനമുണ്ട്. വിവിധ വകുപ്പുകളുടേതായി ഡിസംബറിൽ ട്രഷറി അക്കൗണ്ടുകളിൽ ചെലവാകാതെ 13,000 കോടി രൂപയാണ് നിക്ഷേപമായുണ്ടായിരുന്നത്.
ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചപ്പോഴും ട്രഷറി സേവിങ്സ് ബാങ്കിൽ ആളുകൾ പണം നിക്ഷേപിച്ചേപ്പാഴുമുണ്ടായ നിക്ഷേപ വർധന ഇതിനു പുറമേ. ഇത്തരത്തിലെ നിക്ഷേപം ബജറ്റ് കണക്കെഴുത്തിൽ പബ്ലിക് അക്കൗണ്ടിൽനിന്നുള്ള വായ്പാ വരുമാനമായാണ് സ്ഥാനം പിടിക്കുന്നത്. ഇതു ചട്ടലംഘനമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുകയും സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കേമ്പാള വായ്പാപരിധിയിൽനിന്ന് ഇൗ തുക കുറവ് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ കടമെടുപ്പ് പ്രതിസന്ധിയിലായി.
ദൈനംദിന ചെലവിന് പണം തികയാതെ വന്നതോടെ ട്രഷറി നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. തുടർന്ന് വിവിധ വകുപ്പുകളുടെ നിക്ഷേപമായ 3038.-81 കോടി രൂപ ട്രഷറിയിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ് കേന്ദ്രം സംസ്ഥാനത്തിെൻറ വായ്പയെടുക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചത്. ഇൗ സാഹചര്യത്തിലാണ് ട്രഷറി അക്കൗണ്ടിൽ പണം കുന്നുകൂടുന്ന സ്ഥിതി ഒഴിവാക്കാൻ നടപടിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.