തിരുവനന്തപുരം: പ്രവാസികൾ വൻതോതിൽ മടങ്ങിവരുന്ന സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടി ചീഫ് സെക്രട്ടറി ടോം ജോസ് കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിൽ വിശദീകരിച്ചു. പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായിരുന്നു യോഗം. വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യവും വിലയിരുത്തി.
അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ശ്രമിക് ട്രെയിനുകൾ ഒാടിക്കുമെന്ന് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസം പാടില്ലെന്നും വൈറസിനെതിരെ പൊരുതുന്നവരുടെ സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവശ്യമായ നടപടികള്‍കൂടി വേണമെന്ന് കേരളമടക്കം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ നടപ്പാക്കൽ, ജനങ്ങളുടെ സഹകരണം, വിവിധ മേഖലകൾ തുറന്നുകൊടുത്തത്, സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങളുടെ കരുതൽ അടക്കം വിശദാംശങ്ങളും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.