മലപ്പുറം: പ്രളയക്കെടുതിയിൽ വ്യാപാരമേഖലക്ക് കുരുക്കായി ജി.എസ്.ടി റിട്ടേൺ ഫയലി ങ്. പ്രളയക്കെടുതി ബാധിച്ച ആയിരക്കണക്കിന് കച്ചവടക്കാരാണ് റിട്ടേൺ ഫയൽ ചെയ്യാനാ വാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ജൂലൈ മാസത്തെ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീ യതിയായിരുന്നു ചൊവ്വാഴ്ച. എന്നാൽ, മിക്കവർക്കും സാധിച്ചിട്ടില്ല. മൂന്ന് മാസം കൂടുേമ്പാൾ റിേട്ടൺ ഫയൽ ചെയ്യുന്നവർ ആഗസ്റ്റ് 31നകം കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂൺ മാസത്തെ റിേട്ടൺ ഫയൽ ചെയ്യണം. 2017-2018 സമയത്തെ വാർഷിക റിേട്ടൺ സമർപ്പിക്കാനുള്ള അവസാന തീയതിയും 31ആണ്. നിലവിലെ സാഹചര്യത്തിൽ ഈ തീയതിക്കകം റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്ത നിലയിലാണ് പലരും.
നിരവധി വ്യാപാരികൾക്കാണ് കടകളിലെ ഉൽപന്നങ്ങൾക്കുപുറമെ പ്രധാന ഫയലുകളും സ്റ്റോക്ക് വിവരങ്ങളും പ്രളയത്തിൽ നഷ്ടപ്പെട്ടത്. പല മേഖലകളിലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയതും ജി.എസ്.ടി റിട്ടേൺ ഫയലിങ്ങിനെ ബാധിച്ചു. റിട്ടേൺ ഫയലിങ് ൈവകിയാൽ ഒാേരാ ദിവസത്തിനും 50 രൂപ പിഴ നൽകണം. പ്രളയ സമയത്ത് ദിവസങ്ങളോളം ജോലി ചെയ്യാൻ കഴിയാതിരുന്ന ടാക്സ് പ്രാക്ടീഷണർമാർക്കും നേരത്തെ ഏൽപ്പിച്ച ഫയലുകൾ പൂർത്തീകരിക്കാനായിട്ടില്ല. ഓഡിറ്റിങ് വേണ്ടാത്ത ആദായനികുതി ഫയലിങിെൻറ അവസാന തീയതിയും ആഗസ്റ്റിൽ അവസാനിക്കുന്നതിനാൽ ടാക്സ് പ്രാക്ടീഷണർമാർ കൂടുതൽ തിരക്കിലാവും.
ജി.എസ്.ടി റിട്ടേൺ ഫയലിങ്ങിന് സാവകാശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാപാരികളെ അവഗണിക്കുന്ന നടപടി തുടർന്നാൽ ശക്തമായ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് വെര റിട്ടേൺ ഫയലിങ്ങിെൻറ തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിരവധി പേർ റിേട്ടൺ ഫയൽ ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നതായി അറിയിച്ചിട്ടുണ്ടെന്നും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റിട്ടേൺ ഫയലിങ് അവസാന സമയത്തേക്ക് മാറ്റി െവച്ചവരാണ് കൂടുതൽ ബുദ്ധിമുട്ടിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.