മഹാരാഷ്​ട്രയിലും പെട്രോൾ, ഡീസൽ നികുതി കുറച്ചു

ന്യൂഡൽഹി: ഗുജറാത്ത് സര്‍ക്കാറിനു പിറകെ ഇന്ധനവിലയിലെ നികുതി കുറച്ച്​ മഹാരാഷ്ട്ര സർക്കാർ. പെട്രോൾ, ഡീസൽ വാറ്റിൽ നാലു ശതമാനമാണ്​ മഹാരാഷ്​ട്ര കുറച്ചത്. നികുതി കുറച്ചതോടെ പെട്രോളിന്​ രണ്ടു രൂപയും ഡീസലിന്​ ഒരു രൂപയും കുറയും.  പുതുക്കിയ വില ഇന്ന്​ അർദ്ധരാത്രിയോടെ നിലവിൽ വരും. 

സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.  
വില കുറയുന്നതോടെ പെട്രോളിന്​ ലിറ്ററിന്​ 75.58 രൂപയും ഡീസലിന്​ 59.55 രൂപയുമാകും വില. 
മുംബൈ, നവി മുംബൈ, താനെ എന്നീ നഗരങ്ങളിൽ  പെട്രോളിന്​ 25 ശതമാനം വാറ്റാണ്​ മഹാരാഷ്​ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്നത്​. മറ്റു ഭാഗങ്ങളിൽ 26 ശതമാനമായിരുന്നു നികുതി.  ഡീസലിന്​ ഇത്​ നഗരങ്ങളിൽ 21 ശതമാനവും മറ്റിടങ്ങളിൽ 22 ശതമാനവുമായിരുന്നു. 

Tags:    
News Summary - Maharashtra government slashes VAT on petrol, diesel prices- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.