നോട്ട് നിരോധനവും പിന്നാലെ ചരക്ക് സേവനനികുതിയും (ജി.എസ്.ടി) എത്തിയതോടെ സംസ്ഥാനത്തെ വ്യാപാര-വാണിജ്യമേഖല നെട്ടല്ലൊടിഞ്ഞ നിലയിൽ. നോട്ടറുതിയുടെ കെടുതിയിൽ നിന്ന് സ്വതന്ത്രമായി തുടങ്ങിയപ്പോഴാണ് ജി.എസ്.ടി എന്ന ഇരുട്ടടി. ഇൗ പ്രഹരത്തിൽ വിപണി ഒന്നാകെ മുങ്ങിത്താഴുകയാണ്.
വിപണികളിലെ ധനവ്യവഹാരത്തിെൻറ 86.4 ശതമാനവും 500, 1000 നോട്ടുകളായിരുന്നു. ഇത് ഒറ്റരാത്രിയിൽ കേമ്പാളത്തിൽ എടുക്കാച്ചരക്കായതിെൻറ ആഘാതം മാസങ്ങളോളം വിപണിയെ പിടിച്ചുലച്ചത്. പച്ചക്കറി മുതൽ ഇലക്ട്രോണിക് വ്യാപാരമേഖലയിൽ വരെ മാന്ദ്യം പ്രകടമായി. 2016 നവംബർ- ജനുവരി കാലയളവിൽ 30-40 ശതമാനം വരെ വിൽപന കുറഞ്ഞു. മാർച്ച്-ഏപ്രിൽ-മേയ് കാലയളവിൽ ഇടിവ് 20-25 ശതമാനമാനത്തിലേക്ക് ഒതുങ്ങി. പക്ഷേ ജൂൈലയിലെ ജി.എസ്.ടിയോടെ ഇത് വീണ്ടും 35-40 ശതമാനത്തിലേക്ക് താഴ്ന്നു. ഇടപാടുകളിലെ നിയന്ത്രണം മൂലം വിപണിയിൽ പണത്തിെൻറ വരവിൽ വൻകുറവ് വന്നതായി വ്യാപപാരികൾ പറയുന്നു.
സ്വർണം വാങ്ങലിന് ഏർപ്പെടുത്തിയ ആധാർ, പാൻ നിബന്ധനകൾ, 20000 ന് മുകളിലെ ഇടപാടുകൾക്കും 10000 രൂപക്ക് മുകളിലുള്ള ശമ്പളവിതരണത്തിനും ചെക് നിർബന്ധമാക്കിയതുമെല്ലാം വിപണിയെ ബാധിക്കുകയാണ്. കേരളത്തിെൻറ മുഖ്യ വളർച്ചാ സ്രോതസ്സുകൾ ചില്ലറ വ്യാപാരം, ഹോട്ടൽ, ചരക്ക് കടത്ത്, കെട്ടിട നിർമാണം എന്നിവയാണ്.- മൊത്തം സമ്പദ്ഘടനയുടെ 55 ശതമാനം വരുമിത്. ചെറുകിട പരമ്പരാഗത മേഖലയുടെയും കാർഷികമേഖലയുടെയും പങ്ക് 16 ശതമാനമാണ്. ഫലത്തിൽ നോട്ട് നിരോധനത്തേടെ സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥയുടെ 70 ശതമാനവും അപ്രതീക്ഷിതമായി സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.