മാരുതി രണ്ടു ദിവസത്തേക്ക് ഉൽപാദനം നിർത്തി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി രണ്ടു ദിവസത്തേക്ക് നിർമാണം നിർത്തി. ഹരിയാനയിലെ മനേസർ, ഗുഡ്ഗാവ് പ്ലാന്‍റുകളിലെ നിർമാണമാണ് നിർത്തിയതെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ ഏഴു മുതൽ ഒമ്പത് വരെയാണ് പ്ലാന്‍റുകൾ അടച്ചിടുക..

കാറുകൾ വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം കമ്പനിയുടെ വിൽപന 32.7 ശതമാനം ഇടിവ് നേരിട്ടിരുന്നു. 2018 ആഗസ്റ്റില്‍ 1,47,700 കാറുകള്‍ വിറ്റിരുന്നു. എന്നാൽ 2019 ആഗസ്റ്റിൽ 97,061 കാറുകള്‍ മാത്രമാണ് വിൽക്കാനായത്. ഇതേതുടർന്ന് മൂന്നിൽ ഒന്നായി ഉൽപാദനം ചുരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മാരുതി സുസുക്കിയുടെ പുതിയ നടപടി.

മാരുതിയുടെ ആൾട്ടോ, വാഗൺആർ അടക്കം ചെറു കാറുകളുടെയും കോപാംക്റ്റ് മോഡലുകളിൽ ബലേനൊ, സ്വിഫ്റ്റ് എന്നിവയുടെയുമെല്ലാം വിൽപന കുറഞ്ഞിട്ടുണ്ട്.

Full View
Tags:    
News Summary - Maruti halt production for two days-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.