വാഷിങ്ടൺ: കോവിഡ് 19 വിവിധ രാജ്യങ്ങളിൽ പടർന്നതിനെ തുടർന്ന് ഒട്ടുമിക്ക മൾട്ടിനാഷനൽ കമ്പനികളും വീട്ടിലിരു ന്ന് േജാലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ലോകത്തിെല വമ്പൻ കമ്പനികളിലൊന്നായ മൈക്രോസോഫ് റ്റ് കോർപറേഷനും യു.എസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുധനാഴ്ച ആവശ്യപ്പെട്ടു.
മൈക്രോസോഫ്റ്റിൻെറ ആസ്ഥാനമായ സാൻഫ്രാൻസിസ്കോയുടെ സമീപത്തെ സിയാറ്റിൻ നഗരത്തിലും കാലിഫോർണിയയിലും കൊറോണ വ്യാപിക്കുന്നതിനെ തുടർന്നാണ് തീരുമാനം.
മാർച്ച് 25 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായാണ് നടപടിയെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് ചില ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല. ഇവരെ സർക്കാരിൻെറ മാർഗനിർദേശങ്ങൾ പ്രകാരം വൈറസ് പകരാതെ ശ്രദ്ധിക്കാൻ കഴിയുന്ന തരത്തിൽ ജോലി സൗകര്യം ഒരുക്കുമെന്നും കമ്പനി അറിയിച്ചു.
ജീവനക്കാരോട് അവശ്യഘട്ടങ്ങളിലല്ലാതെ രാജ്യത്തിന് പുറത്തേക്കും മറ്റും യാത്ര ചെയ്യരുതെന്നും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ രാജ്യത്തിനകത്തും സഞ്ചരിക്കരുതെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.