ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ വളർച്ചാ നിരക്കിലെ കുറവ്, തൊഴില ില്ലായ്മ എന്നിവക്ക് പരിഹാരം കാണാൻ മന്ത്രിതല സമിതിക്ക് രൂപം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രണ് ട് സമിതികൾക്കാണ് മോദി രൂപം നൽകിയിരിക്കുന്നത്.
നിക്ഷേപത്തെ കുറിച്ചും വളർച്ചാ നിരക്കിനെ സംബന്ധിച്ചും പഠിക്കുന്നതിനായി അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി, ധനമന്ത്രി നിർമലാ സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവരാണ് സമിതി അംഗങ്ങൾ.
തൊഴിലിനെ കുറിച്ചും നൈപുണ്യ വികസനത്തെ കുറിച്ചും പഠിക്കാനായി 10 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അമിത് ഷാ, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, നരേന്ദ്രസിങ് ടോമർ, പൊക്രിയാൽ നിഷാങ്ക്, ധർമേന്ദ്ര പ്രദാൻ, മഹേന്ദ്ര നാഥ് പാണ്ഡേ, സന്തോഷ് കുമാർ ഗാങ്വാർ, ഹർദീപ് സിങ് പുരി തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.
ഒന്നാം മോദി സർക്കാർ അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു തൊഴിലില്ലായ്മയും വളർച്ചാ നിരക്കിലെ കുറവും. 17പാദങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലേക്ക് രാജ്യത്തെ വളർച്ചാനിരക്ക് എത്തിയിരുന്നു. തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ കൂടിയ നിരക്കിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.