ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ച കണക്കുകൾ ഉൗതിപ്പെരുപ്പിച്ചതെന്ന് പ്രധാനമന്ത്രി നര േന്ദ്ര േമാദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. മോദിയുടെ കാ ലത്തും അതിനുമുമ്പ് യു.പി.എ സർക്കാറിെൻറ കാലത്തും മൊത്ത ആഭ്യന്തര ഉൽപാദന തോത് തെറ് റായ രീതി കണക്കാക്കിയാണ് അവതരിപ്പിച്ചത്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ സർക്കാർ ചിത്രീകരിക്കുന്നതിൽ അർഥമില്ലെന്നാണ് അരവിന്ദ് സുബ്രഹ്മണ്യെൻറ തുറന്നുപറച്ചിൽ.
2011 മുതൽ 2017 വരെയുള്ള ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന തോത് ശരാശരി ഏഴര ശതമാനമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് നാലര ശതമാനത്തിൽ ഒതുങ്ങുന്നുവെന്ന് ഹാർവാഡ് സർവകലാശാലയിലെ സെൻറർ ഫോർ ഇൻറർനാഷനൽ െഡവലപ്മെൻറിൽ നൽകിയ ഗവേഷണ പ്രബന്ധത്തിൽ അരവിന്ദ് സുബ്രഹ്മണ്യൻ വിശദീകരിച്ചു. 2012ൽ ജി.ഡി.പി കണക്കാക്കുന്ന രീതിയിൽ വരുത്തിയ മാറ്റമാണ് പെരുപ്പിച്ച കണക്കുകൾക്ക് കാരണം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച കണക്കുകൾ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴിപ്പെട്ടാണ് തയാറാക്കുന്നതെന്ന ആരോപണം കുേറകാലമായി നിലനിൽക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലില്ലായ്മ കണക്കുകൾ തെരഞ്ഞെടുപ്പുകാലത്ത് മോദി സർക്കാർ മറച്ചുവെക്കുകയായിരുന്നു. നാലര പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന കണക്ക് തെരഞ്ഞെടുപ്പിനു ശേഷമാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.