മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 113 പൈസയു ടെ കുറവാണ് തിങ്കളാഴ്ച വന്നത്. കഴിഞ്ഞ ആറുവർഷത്തിനിടെ ഒരുദിവസം ഉണ്ടായ ഏറ്റവും വ ലിയ തകർച്ചയാണിത്. ഡോളറിന് 70.73 എന്ന നിലയിലാണ് രൂപയുടെ നിരക്ക്. അഞ്ചുമാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കശ്മീരുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വവും യു.എസ്- ചൈന വ്യാപാരബന്ധത്തിലെ വിള്ളലുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് വിദേശ ധനവിനിമയ സ്ഥാപനങ്ങൾ വിലയിരുത്തുന്നു. ചൈന കറൻസിയായ യുവാെൻറയും മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഓഹരി വിപണിയിലും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. സെൻസെക്സും നിഫ്റ്റിയും അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ പോയൻറിലേക്കാണ് തിങ്കളാഴ്ച കൂപ്പുകുത്തിയത്. സെൻസെക്സ് 418.38 പോയൻറ് ഇടിഞ്ഞ് 36,699.84 ലും നിഫ്റ്റി 134.75 പോയൻറ് താഴ്ന്ന് 10,862.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, ഇൻഫ്ര, ഐ.ടി ഓഹരികളെല്ലാം നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. വിപണി ഒരു ഘട്ടത്തിൽ 36,416.79 വരെ ഇടിഞ്ഞശേഷം തിരിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.