ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുവർഷം 5.8 ശതമാനത്തിലേക്ക് കുറയുമെന്ന് അന്താരാഷ്ട്ര ധനകാര്യ ഏജൻസിയായ മൂഡീസ്. നേരത്തെ 6.2 ശതമാനം വളർച്ച പ്രവചിച്ച സ്ഥാനത്താണ് കുറയുമെന്ന വിലയിരുത്തൽ. ഗ്രാമീണ മേഖലയിലടക്കം ബാധിച്ച മാന്ദ്യത്തെ തുടർന്ന് ഉപഭോഗത്തിലുണ്ടായ കുറവും നിക്ഷേപത്തിലെ ഇടിവും തൊഴിൽ ലഭ്യതയില്ലാതായതും വളർച്ചക്ക് ദോഷകരമായെന്ന് മൂഡീസ് ചൂണ്ടിക്കാട്ടുന്നു.
മാന്ദ്യത്തിെൻറ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കും. 2020-21 ആകുേമ്പാഴേക്കും ഇന്ത്യക്ക് 6.6 ശതമാനം വളർച്ചയുണ്ടാകും. കുറഞ്ഞ കാലത്തേക്ക് ഇത് ഏഴ് ശതമാനത്തിലെത്തുമെന്നും മൂഡീസ് പറയുന്നു. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്, സ്റ്റാൻഡേർഡ് ആൻഡ് പുവർ, ഫിച്ച് എന്നീ സ്ഥാപനങ്ങളും ഈ വർഷം ഇന്ത്യയുടെ വളർച്ച കുറയുമെന്ന് നേരേത്ത പ്രവചിച്ചിട്ടുണ്ട്.
രാജ്യത്ത് മാന്ദ്യമുണ്ടോ? ചോദ്യത്തിൽനിന്ന് തലയൂരി ധനമന്ത്രി
മുംൈബ: രാജ്യം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലാണോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ വളർച്ച കുറയുമെന്ന് രാജ്യാന്തര ധനകാര്യ ഏജൻസിയായ മൂഡീസ് പ്രവചിച്ച സാഹചര്യത്തിലാണ് വാർത്താലേഖകരിൽനിന്ന് ഈ ചോദ്യമുയർന്നത്. എന്നാൽ, അതിനു നേരിട്ട് ഉത്തരം പറയാൻ മന്ത്രി തയാറായില്ല. അതേസമയം, സാമ്പത്തിക മേഖലയുടെ മെല്ലെപ്പോക്ക് നേരിടാൻ മേഖല തിരിച്ച് പരിഹാര നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് അവർ പറഞ്ഞു.
വലിയ വരുമാന നഷ്ടം സഹിച്ചുകൊണ്ടുതന്നെ കോർപറേറ്റ് നികുതി വെട്ടിക്കുറെച്ചന്ന് പറഞ്ഞ മന്ത്രി, കയറ്റുമതി കൂട്ടാനും കൂടുതൽ വായ്പ വിതരണം ചെയ്യാനും അതുവഴി വിപണിയെ ചലിപ്പിക്കാനും നടപടി സ്വീകരിച്ചു വരുകയാണെന്നും വ്യക്തമാക്കി. ആവശ്യമായ മേഖലയിലെല്ലാം ആശ്വാസനടപടി പ്രഖ്യാപിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.