ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനത്തിൽ വീണ്ടും മാറ്റം വരുത്തി നിക്ഷേപക സേവന ഏജൻസിയാ യ മുഡീസ്. 2019ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് 5.6 ശതമാനമായിരിക്കുമെന്നാണ് ഏജൻസിയുടെ പ്രവചനം.
നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ കാലം നില നിൽക്കുമെന്നും അത് രാജ്യത്തിന് തിരിച്ചടിയാവുമെന്നുമാണ് മുഡീസ് വ്യക്തമാക്കുന്നത്. 2018ൽ 7.4 ശതമാനം നിരക്കിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് ഉയരുമെന്നായിരുന്നു മുഡീസ് പ്രവചിച്ചിരുന്നത്.
ഒക്ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ജി.ഡി.പി 5.8 ശതമാനം നിരക്കിൽ വളരുമെന്നായി പ്രവചനം. 6.2 ശതമാനത്തിൽ നിന്നാണ് വളർച്ചാ നിരക്ക് 5.8 ശതമാനമാക്കി കുറച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.