ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ സമ്പദ്വ്യവസ്ഥയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാവും സമ്പദ്വ്യവസ്ഥയിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുക. തകർന്ന സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുന്നതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇതിനൊപ്പം തൊഴിൽ നിയമങ്ങളിലും മാറ്റമുണ്ടാകും.
നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സർക്കാറിൻെറ നൂറ് ദിനകർമ്മ പരിപാടിയെ കുറിച്ച് സൂചനകൾ നൽകിയത്. വിദേശനിക്ഷേപകർക്ക് സന്തോഷിക്കാവുന്ന മാറ്റങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവുമെന്ന് രാജീവ് കുമാർ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലമേറ്റടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ലാൻഡ് ബാങ്ക് രൂപീകരിക്കുമെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു.
ഒന്നാം മോദി സർക്കാറിൻെറ ഭരണകാലത്താണ് നിതി ആയോഗ് നിലവിൽ വന്നത്. ഇന്ന് രാജ്യത്തെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഏജൻസിയാണിത്. ആസൂത്രണകമീഷന് പകരമായിട്ടാണ് നിതി ആയോഗ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.