നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നിരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ലണ്ടനില െ വെസ്റ്റ് മിനിസ്ടേഴ്സ് മജിസ്ട്രേറ്റ് കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് മോദി ഉന്നത കോടതിയെ സമീപിച്ചത്.

മുമ്പ് മൂന്ന് തവണ നിരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ നിരവ് മോദി അന്വേഷണത്തെ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ലണ്ടനില്‍ നിരവ് മോദി അറസ്റ്റിലാകുന്നത്.

Tags:    
News Summary - Neerav Modi Bail-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.