ന്യൂഡൽഹി: പഴയ സ്വർണത്തിനും കാറിനും ജി.എസ്.ടി ചുമത്തില്ല. റവന്യൂ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്.
ഇതുപ്രകാരം പഴയ സ്വർണം വ്യക്തികൾ ജ്വല്ലറികളിൽ വിൽക്കുേമ്പാൾ നികുതി ഇൗടാക്കില്ല. പഴയ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കൈമാറ്റത്തിലും ഇത്തരത്തിൽ നികുതി ചുമത്തില്ലെന്ന് റവന്യു വകുപ്പ് സെക്രട്ടറി ഹഷ്മുഖ് ആദിയ വ്യക്തമാക്കി.
വ്യാപാരത്തിെൻറ ഭാഗമല്ലാതെ വിൽക്കുന്നത് കൊണ്ടാണ് ഇവക്ക് നികുതി ഇല്ലാത്തത്. ഇതുപ്രകാരം പഴയം സ്വർണം ജ്വല്ലറികളിൽ വിൽക്കുേമ്പാൾ ജ്വല്ലറി ഉടമയോ വിൽക്കുന്നയാളോ നികുതി നൽകേണ്ട ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.