ന്യൂഡൽഹി: റിസർവ് ബാങ്കിെൻറ കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.ബി.െഎയുടെ കരുതൽ ധനശേഖരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. സർക്കാറിെൻറ ധനകാര്യസ്ഥിതി സുസ്ഥിരമാണ്. ആർ.ബി.െഎയിൽ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.
രാജ്യത്തെ ധനകമ്മി 3.3 ശതമാനമായി കുറച്ച് കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. 2013-14 സാമ്പത്തിക വർഷത്തിൽ 5.1 ശതമാനമായിരുന്നു രാജ്യത്തെ ധനകമ്മി. വിപണിയിൽ നിന്ന് 70,000 കോടി കടമെടുക്കാനുള്ള ബജറ്റ് നിർദേശത്തിൽ നിന്നും പിന്നാക്കം പോയിരിക്കുകയാണ് ചെയ്തതെന്നും ഗാർഗ് വ്യക്തമാക്കി. രാജ്യത്തെ ധനകാര്യ പ്രതിസന്ധി മറികടക്കാൻ മോദി സർക്കാർ ആർ.ബി.െഎയെ ഉപയോഗിക്കുകയാണെന്ന് മുൻ ധനമന്ത്രി പി.ചിദംബരം വിമർശനം ഉന്നയിച്ചതിനെ പിന്നാലെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.