ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇനി ദേശീയ പെൻഷൻ പദ ്ധതിയിൽ (എൻ.പി.എസ്) ചേരാം. ഇന്ത്യയിലുള്ളവർക്കും പ്രവാസി ഇന്ത്യക്കാർക്കുമാണ് (എൻ.ആർ. ഐ) ഇതുവരെ ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതിനുപുറമെ വിദേശ പൗരത്വമുള്ള ഇന്ത്യൻ വം ശജർക്കും (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ -ഒ.സി.ഐ) വിഭാഗത്തിൽ പെടുന്ന ഇന്ത്യൻ പൗരന്മാർക്കും എൻ.പി.എസിൽ ചേരാൻ പെൻഷൻ നിധി നിയന്ത്രണ വികസന അതോറിറ്റി അനുമതി നൽകി.
എൻ.പി.എസിലേക്ക് നടത്തുന്ന നിക്ഷേപത്തിന് 80സി.സി.ഡി(1ബി) പ്രകാരം 50,000 രൂപക്കുവരെ ആദായ നികുതിയിളവുണ്ട്. നിലവിലെ ഒന്നര ലക്ഷത്തിെൻറ നികുതിയിളവിനു പുറമെയാണിത്. ഒക്ടോബർ 26ലെ കണക്കുപ്രകാരം എൻ.പി.എസ്, അടൽ പെൻഷൻ യോജന എന്നിവയിൽ വരിക്കാരുടെ എണ്ണം 3.18 കോടി കവിഞ്ഞു.
3.79 ലക്ഷം കോടിയുടെ നിധിയാണ് ഈ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. 66 ലക്ഷം സർക്കാർ ജീവനക്കാരും സ്വകാര്യമേഖലയിലെ 19.2 ലക്ഷം പേരും എൻറോൾ ചെയ്തിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം 65 വയസ്സുവരെ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർ, പ്രവാസി ഇന്ത്യക്കാർ, ഒ.സി.ഐ വിഭാഗക്കാർ എന്നിവർക്ക് എൻ.പി.എസിൽ ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.