ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് പ്രവാസി ഇന്ത്യക്കാർക്ക് നൽകുന്ന വിലപിടിപ്പുള്ള സമ്മാ നങ്ങൾക്ക് നികുതി. മോദിസർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് ഇൗ നിർദേശം. ബജറ ്റ് അവതരിപ്പിച്ച ജൂലൈ അഞ്ചു മുതൽ നടത്തിയ ഇത്തരം എല്ലാ കൈമാറ്റങ്ങൾക്കും നികുതി ബാധ കം.
ഇന്ത്യയിൽ താമസിക്കുന്ന ഒരാൾ പ്രവാസി ഇന്ത്യക്കാരന് നൽകുന്ന സമ്മാനം വിലപിടി ച്ചതാണെങ്കിൽക്കൂടി നികുതിയിനത്തിൽ പെടുത്തിയിരുന്നില്ല. പ്രവാസിക്ക് മറുനാട്ടിൽ കിട്ടുന്ന വരുമാനത്തിന് ഇവിടെ നികുതി ഇൗടാക്കാൻ കഴിയില്ലെന്നായിരുന്നു നിലപാട്.
എന്നാൽ, പ്രവാസിക്ക് കിട്ടുന്ന സമ്മാനം ഇന്ത്യയിൽ സമ്പാദിച്ച വരുമാനം എന്ന നിലക്കാണ് ഇേപ്പാൾ നികുതിവിധേയമാക്കി മാറ്റുന്നത്. ഇന്ത്യക്കാർക്ക് ബാധകമായ നികുതിനിരക്കുകൾ ഇൗ കൈമാറ്റ വസ്തുവിനും ബാധകം. ഇന്ത്യക്കു പുറത്തേക്കു നൽകുന്ന ഒാഹരി, വസ്തുവകകൾ, പണം എന്നിവക്കെല്ലാം നികുതി ബാധകമാണ്. പ്രവാസിയാണ് സമ്മാനവിവരം വെളിപ്പെടുത്തി നികുതി നൽകേണ്ടത്.
10 ലക്ഷത്തിൽ കൂടിയ സമ്മാനമാണെങ്കിൽ 30 ശതമാനം നികുതി നൽകണം. പഠനാവശ്യത്തിനോ വിദേശത്ത് വീടു വാങ്ങാനോ മറ്റോ ഇതിൽ കൂടുതൽ തുക സമ്മാനമെന്ന നിലക്കോ സംഭാവന എന്ന നിലക്കോ കൈമാറ്റം ചെയ്താൽ കൂടിയ നികുതിനിരക്ക് നൽകേണ്ടി വരും. രണ്ടു കോടിക്കു മുകളിലാണെങ്കിൽ 35.7 ശതമാനം; അഞ്ചു കോടിക്കു മുകളിലാണെങ്കിൽ 42.7 ശതമാനം.
ഉറ്റ ബന്ധുക്കൾക്കാണ് കൈമാറുന്നതെങ്കിൽ നികുതി നൽകേണ്ടിവരില്ല. ആദായനികുതി നിയമത്തിെൻറ 56ാം വകുപ്പുപ്രകാരം ബന്ധുക്കളുടെ പട്ടിക വിപുലമാണ്. സഹോദരങ്ങളും അവരുടെ ഭാര്യ/ഭർത്താക്കന്മാരും ഇതിൽ ഉൾപ്പെടും. എന്നാൽ, സുഹൃത്തുക്കൾ, കുടുംബ ബന്ധുക്കൾ, സഹായികൾ എന്നിവർ മേലിൽ നികുതി നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.