വാഡിയയെ പുറത്താക്കാന്‍ ടാറ്റ സണ്‍സ് അസാധാരണ പൊതുയോഗം വിളിച്ചിരിക്കേയാണ് വാഡിയ ഓഹരിയുടമകള്‍ക്ക് കത്തയച്ചത്
മുംബൈ: ടാറ്റയുടെ സമ്പത്ത് ചോര്‍ത്തുന്ന നാനോ എന്ന ‘വെള്ളാന’യെ നിലനിര്‍ത്തണമോ എന്നതുസംബന്ധിച്ച് താനും രത്തന്‍ ടാറ്റയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സിലെ സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായ നുസ്ലി വാഡിയ.
വാഡിയയെ പുറത്താക്കാന്‍ അടുത്തയാഴ്ച ടാറ്റ സണ്‍സ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചിരിക്കേയാണ് ഇക്കാര്യം വ്യക്തമാക്കി വാഡിയ ഓഹരിയുടമകള്‍ക്ക് കത്തയച്ചത്. ‘നാനോ’ എന്ന ചെറിയ കാറിനെ താന്‍ എന്തുകൊണ്ട് എതിര്‍ത്തുവെന്ന് വാഡിയ കത്തില്‍ വിശദീകരിക്കുന്നു. 2008ല്‍ ലക്ഷം രൂപ വിലയിട്ട് വിപണിയിലിറക്കിയ ‘നാനോ’ ടാറ്റ മോട്ടോഴ്സിന് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. ഓരോ കാറിന്‍െറ വില്‍പനയും കമ്പനിക്ക് നഷ്ടം വരുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ‘നാനോ’ക്ക് വിപണിയില്‍ തുടരാനാകില്ളെന്ന് വ്യക്തമായിരുന്നു. രണ്ടരലക്ഷം കാറുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയെങ്കിലും 2015-16ല്‍ 20,000ത്തില്‍ ഒതുങ്ങി.
‘നാനോ’ തുടരുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്നുമാത്രമല്ല, യാത്രാവാഹന വ്യാപാരത്തില്‍ കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും താന്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ‘നാനോ’ക്കുവേണ്ടിയുള്ള നിക്ഷേപവും അതിന്‍െറ നഷ്ടവും ആയിരക്കണക്കിന് കോടികളിലേക്ക് കുതിച്ചപ്പോള്‍ തന്നോടൊപ്പം മറ്റു പലരും ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ടതായും വാഡിയ കത്തില്‍ ചൂണ്ടിക്കാട്ടി.തന്നെ പുറത്താക്കാനുള്ള നീക്കത്തിനുപിന്നില്‍ 18 വര്‍ഷത്തെ ടാറ്റ മോട്ടോഴ്സിലെ തന്‍െറ പ്രവര്‍ത്തനവുമായോ പെരുമാറ്റവുമായോ ബന്ധമില്ളെന്ന് കത്തില്‍ പറയുന്നു.
തന്‍െറ പ്രവര്‍ത്തനം കമ്പനിയെ അപകടത്തിലാക്കുകയും തൊഴിലാളികളുടെ മനോവീര്യം തകര്‍ത്തുവെന്നുമുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചു. ടാറ്റ മോട്ടോഴ്സിലെ ഒരു തൊഴിലാളിപോലും തന്നെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. പകരം, പല സന്ദര്‍ഭങ്ങളിലും തന്‍െറ അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്. ടാറ്റ സണ്‍സും അതിന്‍െറ ഇടക്കാല ചെയര്‍മാനും തന്നെ പുറത്താക്കാന്‍ മന$പൂര്‍വം ആരോപണം കെട്ടിച്ചമക്കുകയാണെന്നും മുഹമ്മദലി ജിന്നയുടെ പേരമകന്‍ കൂടിയായ വാഡിയ കത്തില്‍ ചൂണ്ടിക്കാട്ടി.ടാറ്റ മോട്ടോഴ്സില്‍ ടാറ്റ സണ്‍സിന് 26.51 ശതമാനം ഓഹരിയാണുള്ളത്. ഡിസംബര്‍ 22നാണ് അസാധാരണ പൊതുയോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.