ന്യൂഡൽഹി: ഇന്ധനവിലക്കുതിപ്പിൽ രാജ്യം കണ്ണുതള്ളുേമ്പാൾ വിലനിർണയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്ര സർക്കാറിെൻറ അനങ്ങാപ്പാറ നയം. മറ്റു നികുതി വരുമാനങ്ങൾ കൂടാതെ ഇന്ധനത്തിെൻറ എക്സൈസ് തീരുവ കുറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതിനിടെ രാജ്യത്ത് ചരിത്രത്തിലാദ്യമായി പെട്രോൾ വില ലിറ്ററിന് 90 രൂപയിലെത്തി. കിഴക്കൻ മഹാരാഷ്ട്രയിലെ പ്രഭാനി നഗരത്തിലെ പമ്പുകളിലാണ് പെേട്രാളിന് ലിറ്ററിന് 90.02 രൂപ ഇൗടാക്കിയത്. ഡീസലിന് ഇവിടെ 77.98 രൂപയാണ്.
എക്സൈസ് തീരുവ കുറക്കുന്നത് ധനക്കമ്മി വർധിപ്പിക്കും. അത് രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ കാരണമാക്കും. ആദായനികുതി, ചരക്കുസേവന നികുതി (ജി.എസ്.ടി) എന്നിവ വഴിയുള്ള വരുമാനം ഇനിയും കൂടണമെന്നാണ് മോദി സർക്കാർ പറയുന്നത്. വരുമാനം കുറയുമെന്നതിനാൽ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ഇപ്പോൾ ഉദ്ദേശമില്ല. സംസ്ഥാന നികുതികൾ കുറച്ച് ജനങ്ങളെ സഹായിക്കണമെന്ന ആവശ്യം ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്നില്ല. കേരളവും ബിഹാറും യു.പിയുമൊക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുേമ്പാൾ അത്തരമൊരു നിലപാട് സ്വീകരിക്കാൻ പറ്റില്ലെന്നാണ് ധനമന്ത്രാലയത്തി
െൻറ തിരിച്ചറിവ്.
ഇന്ധന ചില്ലറ വിൽപനക്കാരുടെ വിലവിവരപ്പട്ടിക അനുസരിച്ച് പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച 14 പൈസ കൂടി. മുംബൈയാണ് ഇന്ധനവില ഏറ്റവും കൂടുതലുള്ള മെേട്രാ നഗരം. പെട്രോളിന് 88.26 രൂപയും ഡീസലിന് 77.47 രൂപയുമാണ് മുംബൈയിെല വില. വിൽപന നികുതി ഏറ്റവും കൂടുതലുള്ള മുംബൈയെക്കാൾ ന്യൂഡൽഹിയിൽ പെേട്രാളിന് 7.39 രൂപയും (80.87) ഡീസലിന് 4.50 രൂപയും (72.97) കുറവാണ്. കേരളത്തിൽ തിരുവനന്തപുരത്ത് ഇന്നലെ ഡീസലിന് 78.13 രൂപയും പെട്രോളിന് 84.20 രൂപയുമായിരുന്നു വില. കൊച്ചിയിൽ 76.63, 82.74 കോഴിക്കോട്ട് 77.01,83.10 എന്നിങ്ങനെയായിരുന്നു ഇന്നലെ ഡീസൽ,പെട്രോൾ വില. റിഫൈനറിയിൽനിന്ന് പുറത്തുവരുേമ്പാഴുള്ള എണ്ണവിലയുടെ ഇരട്ടിയോളമാണ് ഉപഭോക്താവ് നൽകേണ്ടി വരുന്നത്. നികുതികളും കമീഷനും ചേർക്കുന്നതിനു മുമ്പ് പെട്രോളിന് 40.45 രൂപയും ഡീസലിന് 44.28 രൂപയുമാണ് ‘റിഫൈനറി ഗേറ്റ്’ വിലയെന്ന് എണ്ണക്കമ്പനികൾ പറയുന്നു. കേന്ദ്രം ഇൗടാക്കുന്ന എക്സൈസ് തീരുവ, ചില്ലറവിൽപനക്കാരുടെ കമീഷൻ, സംസ്ഥാന നികുതി എന്നിവ ചേർക്കുേമ്പാഴാണ് അന്തിമ വിലയെത്തുന്നത്. ഡീലർമാരുടെ കമീഷൻ ലിറ്റർ പെട്രോളിന് 3.34 രൂപയും ഡീസലിന് 2.52 രൂപയുമാണ്.
കണക്കുകൾ സർക്കാർ വാദത്തിന് വിരുദ്ധം
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂടുന്നത് അന്താരാഷ്ട്രതലത്തിൽ എണ്ണവില ഉയരുന്നതുകൊണ്ടു മാത്രമാണെന്ന കേന്ദ്രസർക്കാർ വാദം പൊള്ള. മോദിസർക്കാറിെൻറ നാലു വർഷത്തിനിടയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില 32 ശതമാനം കണ്ട് ഇടിഞ്ഞപ്പോൾ കേന്ദ്ര നികുതികൾ 129 ശതമാനമാണ് വർധിച്ചത്. 2014 മേയിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. 2014 ജൂണിൽ അസംസ്കൃത എണ്ണ വില വീപ്പക്ക് 109.05 ഡോളറായിരുന്നു. ഇത് പലവട്ടം ഇടിഞ്ഞ് 2017 ജൂൺ എത്തിയപ്പോൾ 46.56 ഡോളറിലെത്തി. അതിനു ശേഷം മേലോട്ട് കയറി 2018 ജൂണിൽ 73.83 ഡോളറായി. പെട്രോളിയം ആസൂത്രണ-വിശകലന വിഭാഗത്തിെൻറ ഒൗദ്യോഗിക കണക്കുകളാണിത്.
ഫലത്തിൽ നാലു വർഷംകൊണ്ട് ഇടിഞ്ഞത് 32 ശതമാനം. അന്താരാഷ്ട്ര വിലയേക്കാൾ, കനത്ത നികുതിയാണ് ജനത്തിെൻറ നടുവൊടിക്കുന്നത്. പെട്രോളിന് ഉപയോക്താവ് നൽകുന്ന വിലയുടെ 46 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. 2014-15ൽ മോദി സർക്കാർ ഇന്ധന നികുതി ഇനത്തിൽ സമാഹരിച്ചത് 1.22 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിട്ടപ്പോൾ ഇന്ധന നികുതി വരുമാനം ഇരട്ടിയും കടന്ന് 2.80 ലക്ഷംകോടി രൂപയിലെത്തി. 129 ശതമാനം വർധനവാണിത്.
നികുതിയിൽ നല്ല പങ്ക് സംസ്ഥാനങ്ങൾക്കു കിട്ടുന്നുവെന്നും അവർ ആദ്യം കുറക്കണമെന്നുമുള്ള കേന്ദ്രസർക്കാർ വാദത്തിലുമുണ്ട് കബളിപ്പിക്കൽ. നാലു വർഷത്തിനിടയിൽ സംസ്ഥാന നികുതി 32 ശതമാനം വർധിച്ചു. എന്നാൽ, എല്ലാ സംസ്ഥാനങ്ങൾക്കും കൂടി കിട്ടിയത് 1.86 ലക്ഷം കോടി. കേന്ദ്രത്തിനു മാത്രം കിട്ടിയത് 2.80 ലക്ഷം കോടി. 21 സംസ്ഥാനങ്ങൾ ബി.ജെ.പി ഭരിക്കുന്നതിൽ രാജസ്ഥാൻ മാത്രമാണ് സംസ്ഥാന നികുതി കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.