ബംഗളൂരു: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബിസ്കറ്റ് നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്ക ാരെ പിരിച്ച് വിടുന്നു. ഉൽപാദനം കുറക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജി.എസ്.ടിയാണ് ബിസ്കറ്റ് വിൽപനയിൽ ഇടിവുണ്ടാക്കിയതെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക് ഷാ പ്രതികരിച്ചു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിൽ കാർ മുതൽ വസ്ത്രങ്ങൾ വരെ എല്ലാ ഉൽപന്നങ്ങളുടെയും വിൽപന കുറയുകയാണ്. ഇതേ തുടർന്ന് നിരവധി കമ്പനികൾ ഉൽപാദനം വെട്ടിച്ചുരുക്കിയിരിന്നു. ഈ പാതയിലാണ് പാർലെ-ജിയുടെ പോക്ക്.
വിൽപനയിൽ കുറവുണ്ടായതോടെ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിതരായതായി പാർലെ-ജി അറിയിച്ചു. കേന്ദ്രസർക്കാറിൻെറ ഇടപ്പെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 1929ലാണ് പാർലെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 1,000,000ത്തോളം ജീവനക്കാരാണ് നിലവിൽ പാർലെയും സഹ കമ്പനികളിലുമായി ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.