പ്രതിസന്ധി രൂക്ഷമാകുന്നു; വാഹന വിൽപനയിൽ 31 ശതമാനം ഇടിവ്​

ന്യൂഡൽഹി: രാജ്യത്തെ ഓ​ട്ടോമൊബൈൽ സെക്​ടറിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ജൂലൈ മാസത്തിലെ പാസഞ്ചർ വാഹനങ്ങ ളുടെ വിൽപനയിൽ 31 ശതമാനത്തിൻെറ ഇടിവാണ്​ രേഖപ്പെടുത്തിയത്​. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാമാണ്​ വിൽപന സംബന്ധ ിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

ജൂലൈയിൽ 2,00,790 പാസഞ്ചർ വാഹനങ്ങളാണ്​ നിർമാതാക്കൾ ആകെ വിറ്റതെന്ന്​ സിയാമിൻെറ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. വാഹന നിർമാണത്തിലും ഇന്ത്യയിൽ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. വാഹന നിർമാണത്തിൽ 17 ശതമാനത്തിൻെറ ഇടിവ്​ ജൂലൈയിൽ രേഖപ്പെടുത്തി.

അതേസമയം, വാഹനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജി.എസ്​.ടിയിൽ ഇളവ്​ വേണമെന്നാണ്​ വാഹന നിർമാതാക്കളുടെ ആവശ്യം. 28 ശതമാനമുള്ള ജി.എസ്​.ടി 18 ശതമാനമാക്കി കുറക്കണമെന്നാണ്​ നിർമാതാക്കൾ ആവശ്യപ്പെടുന്നത്​. അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ കേന്ദ്രസർക്കാർ ആവശ്യം പരിഗണിക്കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Passenger Vehicle Sales Slump 31% In July-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.