പാചകവാതക വില 19 രൂപ കൂട്ടി

ന്യൂഡൽഹി: സബ്​സിഡിയില്ലാത്ത പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന്​ 19 രൂപയാണ്​ വർധിപ്പിച്ചത്​. തുടർച്ചയായ അഞ്ചാം മാസമാണ്​ പാചകവാതക വില വർധിപ്പിക്കുന്നത്​. ആഗസ്​റ്റിന്​ ശേഷം വില 140 രൂപ വർധിപ്പിച്ചിരുന്നു.

പുതുക്കിയ വില പ്രകാരം ഇന്ത്യൻ ഓയിൽ കേർപ്പറേഷ​​െൻറ ഇന്ത്യൻ എൽ.പി.ജി സിലിണ്ടറിന്​ ഡൽഹിയിൽ 714 രൂപയും മുംബൈയിൽ 684.5 രൂപയുമാണ്​ വില.

പാചകവാതകത്തിനുള്ള നികുതിയിൽ ഓരോ മാസവും കേന്ദ്രസർക്കാർ വ്യത്യാസം വരുത്തുകയാണ്​. അന്താരാഷ്​ട്രവിപണിയിലെ എൽ.പി.ജി വില, വിദേശ വിനിമയ നിരക്ക്​ എന്നിവയനുസരിച്ചാണ്​ വിലയിൽ മാറ്റം വരുത്തുന്നത്​.

Tags:    
News Summary - Pay more to buy non-subsidised LPG cylinder from today-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.