കോഴിക്കോട്: പ്രളയദുരിതത്തിനിടെ കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വർധനവും. പെട്രോൾ ലിറ്ററിന് 80 രൂപയും ഡീസൽ ലിറ്ററിന് 73.34 രൂപയുമാണ് കോഴിക്കോട് നഗരത്തിലെ വില. പുതുക്കിയ വില രാവിലെ മുതലാണ് പ്രബല്യത്തിൽ വന്നത്. കഴിഞ്ഞ ഒന്നരയാഴ്ച്ചക്കിടെ രണ്ടു രൂപയിലധികമാണ് എണ്ണ വില വര്‍ധിച്ചത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് ഉയർന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹി, കോൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 13 പൈസ വീതമാണ് ഉയർന്നത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 77.91ഉം മുംബൈയിൽ 85.33ഉം കോൽക്കത്തയിൽ 80.84ഉം ചെന്നൈയിൽ 80.94ഉം (14 പൈസയുടെ വർധന) രൂപയുമാണ്.
ഡൽഹിയിൽ ഡീസലിന് 14 പൈസയാണ് ഉയർന്നത്. ഇതുപ്രകാരം ഒരു ലിറ്റർ ഡീസലിന് 69.46 രൂപയാണ് വിൽപന വില. കേന്ദ്രസർക്കാർ പെട്രോളിന് ലിറ്ററിന് 19.48 രൂപയും ഡീസലിന് ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.