ഇന്ധനവിലയിൽ വൻ വർധനവ്​; പെട്രോളിന് 31 പൈസ കൂടി

​കോഴിക്കോട്​: സംസ്ഥാനത്ത്​ ഇന്ധന വിലയിൽ വീണ്ടും വർധനവ്​. പെട്രോള്‍ വില 82.50 രൂപയും ഡീസൽ വില 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തരവിപണിയിൽ എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തിൽ വന്ന ഇടിവാണ്​ വില കൂടാൻ കാരണമായത്​.

കോഴിക്കോട്​ നഗരത്തിൽ പെട്രോളിന്​ 82ഉം ഡീസലിന് 75.78 രൂപയുമായി​.​കൊച്ചിയിൽ പെട്രോളിന്​ 81.19 രൂപ, ഡീസലിന്​ 75 രൂപയുമായപ്പോൾ തിരുവനന്തപുരത്ത്​ പെട്രോളിന് 82.28 രൂപ, ഡീസലിന്​ 76.06 രൂപയായി.

Tags:    
News Summary - Petrol, Diesel Price Kerala Government-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.