കൊച്ചി: ജനരോഷം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും തുച്ഛമായ വിലക്കുറവ് പ്രഖ്യാപിെച്ചങ്കിലും വില അതിവേഗം പഴയ ഉയർന്ന നിരക്കിലേക്ക് നീങ്ങുകയാണ്. എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.
ഇളവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പുണ്ടായിരുന്നേക്കാൾ വേഗത്തിലാണ് ഒാരോ ദിവസവും വില കൂടുന്നത്. ഇൗ സ്ഥിതി തുടർന്നാൽ കുറക്കുന്നതിന് മുമ്പുണ്ടായിരുന്ന നിരക്കിലേക്ക് വൈകാതെ വില എത്തും.
ഒക്ടോബർ നാലിനാണ് പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ ഒന്നര രൂപ വീതം കുറക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ലിറ്ററിന് ഒരു രൂപയുടെ കുറവ് വരുത്താൻ എണ്ണക്കമ്പനികളോടും നിർദേശിച്ചു. തുടർന്ന് അഞ്ചാം തീയതി പെട്രോൾ ലിറ്ററിന് 2.56 രൂപയും ഡീസലിന് 2.63 രൂപയും കുറഞ്ഞു. എന്നാൽ, ഇതോടെ പതിവ് വില വർധനയുടെ തോത് ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പെട്രോളിന് 55 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.