കൊച്ചി: കേരളത്തിൽ പെട്രോൾ വില 85 രൂപക്ക് മുകളിലെത്തി. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ 47ാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായിരുന്നു. കൊച്ചിയിൽ യഥാക്രമം 83.79 രൂപയും 77.43 രൂപയും.
ഇൗ മാസം ആദ്യം തിരുവനന്തപുരത്ത് പെട്രോളിന് 81.69 രൂപയും ഡീസലിന് 75.44 രൂപയുമായിരുന്നു. യഥാക്രമം 3.58 രൂപയും 3.48 രൂപയുമാണ് സെപ്റ്റംബറിലെ മാത്രം വർധന. ഇൗ വർഷം ജനുവരി ഒന്നിന് പെട്രോൾ-ഡീസൽ വിലയിലെ അന്തരം 8.90 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 6.36 രൂപ മാത്രമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 78.09 ഡോളറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.