മുംബൈ: വായ്പതട്ടിപ്പിനെ തുടർന്ന് പ്രവർത്തനം മരവിപ്പിച്ച പി.എം.സി ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ഇനി 40,000 രൂപവരെ പിൻവലിക്കാം. മൂന്നാം തവണയാണ് പിൻവലിക്കാവുന്ന തുകയുടെ പരിധി റിസർവ് ബാങ്ക് വർധിപ്പിക്കുന്നത്.
സെപ്റ്റംബർ 23ന് ബാങ്ക് പ്രവർത്തനം മരവിപ്പിച്ചപ്പോൾ 1000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചത്. പിന്നീട് 10,000 രൂപയായും തുടർന്ന് 25,000 രൂപയായും ഉയർത്തി. തിങ്കളാഴ്ചയാണ് പരിധി 40,000 രൂപയാക്കിയത്. ഇതോടെ ബാങ്കിെൻറ 77 ശതമാനം നിക്ഷേപകർക്കും അവരുടെ മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് റിസർവ് ബാങ്ക് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.