ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വെട്ടിച്ച തുക തിരിച്ച് നൽകുമെന്ന നീരവ് മോദിയുടെ കത്ത് മുഖവിലക്കെടുക്കുന്നില്ലെന്ന് ബാങ്കുകൾ. പണം തിരിച്ച് നൽകുമെന്ന് അറിയിച്ച് വായ്പയെടുത്തവർ ഇത്തരത്തിൽ കത്തുകൾ നൽകാറുണ്ട്. ഇത് കേവലം ഒരു തന്ത്രത്തിെൻറ ഭാഗം മാത്രമാണ്. പണം നൽകുന്നത് പരമാവധി നീട്ടികൊണ്ട് പോകുന്നതിെൻറ നടപടിയുടെ ഭാഗമാണ് ഇതെന്നും ചില ബാങ്ക് പ്രതിനിധികൾ പ്രതികരിച്ചു.
നീരവ് മോദിയുടെ തട്ടിപ്പും ദീർഘകാലത്തേക്കുള്ള നിയമനടപടികളിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന സൂചനകളാണ് ബാങ്കുകൾ നൽകുന്നത്. വിജയ് മല്യക്ക് സമാനമായ കേസായിരിക്കും നീരവ് മോദിയുടെ വിഷയത്തിലും ഉണ്ടാവുകയെന്നാണ് ബാങ്കിങ് പ്രതിനിധികൾ നൽകുന്ന സൂചന.
നേരത്തെ തെൻറ കമ്പനിയുടെ ആസ്ഥി വിറ്റ് 6000 കോടി രൂപ ബാങ്കുകൾക്ക് ഉടൻ തന്നെ തിരിച്ച് നൽകുമെന്ന് നീരവ് മോദി കത്തയച്ചിരുന്നു. എന്നാൽ, ഇത് മുഖവിലക്കെടുക്കേണ്ടെന്നാണ് ബാങ്കുകളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.