ന്യൂഡൽഹി: കഴിഞ്ഞ മൂന്നര വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ജനങ്ങളിൽ നിന്ന് പിഴയായി ഇൗടാക്കിയത് 10000 കേ ാടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പ്രതിമാസം നിശ്ചിത പരിധിയിൽ കൂടുതലുള്ള എ.ടി.എം ഇടപാടുകൾ നടത്തിയതിനുമാണ് ബാങ്കുകൾ പിഴ ചുമത്തിയിരിക്കുന്നത്. പാർലമെൻറിൽ നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാണ് ബാങ്കുകൾ ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ 2,894 കോടി രൂപയാണ് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയിടാക്കിയിരിക്കുന്നത്. പി.എൻ.ബി 493 കോടി, കനറ-354, സെൻട്രൽ ബാങ്ക്-348, ബാങ്ക് ഒാഫ് ബറോഡ-328 കോടി എന്നിങ്ങനെയാണ് ഇൗടാക്കിയ പിഴ.
അധിക എ.ടി.എം ഉപയോഗത്തിന് 1,554 കോടി എസ്.ബി.െഎ പിഴയിടാക്കി. ബാങ്ക് ഒാഫ് ഇന്ത്യ-464, പഞ്ചാബ് നാഷണൽ ബാങ്ക്-323, യുണിയൻ ബാങ്ക് ഒാഫ് ഇന്ത്യ-241, ബാങ്ക് ഒാഫ് ബറോഡ-183 എന്നിങ്ങനെയാണ് അധിക എ.ടി.എം ഉപയോഗത്തിന് ബാങ്കുകൾ ചുമത്തിയിരിക്കുന്ന പിഴ. സ്വകാര്യ ബാങ്കുകൾ ഇൗടാക്കിയ പിഴ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.