റഫാൽ: അംബാനിക്കും മോദിക്കുമുള്ള കുരുക്ക്​ മുറുക്കി കോൺഗ്രസ്​

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്. 
വി​മാ​നം നി​ർ​മി​ക്കാ​ൻ ലൈ​സ​ൻ​സ്, ആ​വ​ശ്യ​മാ​യ ഭൂ​മി, കെ​ട്ടി​ടം എ​ന്നി​വ ഒ​ന്നു​മി​ല്ലാ​ത്ത ത​ട്ടി​ക്കൂ​ട്ട്​ ക​മ്പ​നി​യാ​യ റി​ല​യ​ൻ​സ്​ ഡി​ഫ​ൻ​സി​ന്​ 30,000 കോ​ടി രൂ​പ​യു​ടെ റ​ഫാ​ൽ അ​നു​ബ​ന്ധ ക​രാ​ർ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യും ഫ്രാ​ൻ​സു​മാ​യി റ​ഫാ​ൽ പോ​ർ​വി​മാ​ന ക​രാ​ർ ഒ​പ്പു​വെ​ക്കു​ന്ന​തി​ന്​ ര​ണ്ടാ​ഴ്​​ച മു​മ്പ്​ മാ​ത്ര​മാ​ണ്​ റി​ല​യ​ൻ​സ്​ ഡി​ഫ​ൻ​സ്​ എ​ന്ന ക​ട​ലാ​സ്​ ക​മ്പ​നി പി​റ​ന്ന​ത്. വി​മാ​ന നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്​​സ്​ ലി​മി​റ്റ​ഡി​നെ (എ​ച്ച്.​എ.​എ​ൽ) ത​ട്ടി​മാ​റ്റി​യാ​ണ്​ റി​ല​യ​ൻ​സ്​ ക​മ്പ​നി​ക്ക്​ ക​രാ​ർ ന​ൽ​കി​യ​ത്. 2014 മാ​ർ​ച്ച്​ 13ന്​ ​നി​ർ​മാ​ണ ജോ​ലി പ​ങ്കി​ടു​ന്ന​തി​ന്​ 36,000 കോ​ടി രൂ​പ​യു​ടെ ഒാ​ഫ്​​​സെ​റ്റ്​ ക​രാ​ർ ഹി​ന്ദു​സ്​​ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്​​സ്​ ക​മ്പ​നി ഒ​പ്പു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2015 ഏ​പ്രി​ൽ 10ന്​ 36 ​റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ ഫ്ര​ഞ്ച്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ച്ച്.​എ.​എ​ൽ ക​രാ​റി​നു പു​റ​ത്താ​വു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സു​ർ​േ​ജ​വാ​ല പ​റ​ഞ്ഞു. 

റ​ഫാ​ൽ ക​രാ​ർ കി​ട്ടാ​ൻ റി​ല​യ​ൻ​സി​ന്​ കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്​ റി​ല​യ​ൻ​സ്​ ഗ്രൂ​പ് മേ​ധാ​വി അ​നി​ൽ അം​ബാ​നി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ അ​യ​ച്ച ക​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഫ്ര​ഞ്ച്​ ക​മ്പ​നി നേ​രി​ട്ടാ​ണ്​ ത​ങ്ങ​ളെ ഒാ​ഫ്​​​സെ​റ്റ്​​ ക​രാ​റി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ്​ അ​നി​ൽ അം​ബാ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഫാ​ൽ ഇ​ട​പാ​ട്​ മോ​ദി​ക്കും ബി.​ജെ.​പി​ക്കു​മെ​തി​രെ വ​ലി​യ രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​യി മാ​റു​ക​യാ​ണ്. പോ​ർ​വി​മാ​ന​ത്തി​​െൻറ വി​ല മ​റ​ച്ചു​വെ​ക്കു​ന്ന​തി​ന്​ തെ​റ്റാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ പാ​ർ​ല​മ​െൻറി​ന്​ ന​ൽ​കി​യ​തി​ന്​ മോ​ദി, നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Rafal deal: Congress protest-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.