മുംബൈ: ബാങ്കുകളുടെ പണലഭ്യത കൂട്ടാൻ ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. വാണിജ്യ ബാങ്കുകൾ സർക്കാർ സെക്യൂരിറ്റികളിലും സ്വർണത്തിലും നിർബന്ധമായും നടത്തേണ്ട നിക്ഷേപത്തിെൻറ (എസ്.എൽ.ആർ) 15 ശതമാനവും വിനിയോഗിക്കാനാണ് ആർ.ബി.െഎ അനുമതി നൽകിയിരിക്കുന്നത്.
ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. 19.5 ശതമാനമാണ് ബാങ്കുകളുടെ എസ്.എൽ.ആർ നിരക്ക്. ഇതിൽ 11-13 ശതമാനം വരെ പിൻവലിക്കാൻ നിലവിൽ അനുമതിയുണ്ട്. ഇതാണ് 15ലേക്ക് ഉയർത്തിയത്.
ഇതോടെ ബാങ്കുകൾക്ക് കൂടുതൽ വായ്പ അനുവദിക്കാൻ കഴിയും. വിപണിയിലേക്ക് കൂടുതൽ പണമെത്തും. ബാങ്കുകൾ പണഞെരുക്കം നേരിടുന്നതും ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ മടിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് ആർ.ബി.െഎ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.