മുംബൈ: റിസർവ് ബാങ്കിെൻറ സ്വാതന്ത്ര്യം ഹനിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യ. ഇന്നല്ലെങ്കിൽ നാളെ ഇത് വിപണിയിൽ കനത്ത തിരിച്ചടിയായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ എ.ഡി. ഷ്റോഫ് സ്മാരക പ്രഭാഷണം നിർവഹിക്കവെയാണ് റിസർവ് ബാങ്കിലെ രണ്ടാമനായ ആചാര്യ കേന്ദ്ര സർക്കാറിന് പരോക്ഷ താക്കീത് നൽകിയത്.
ആവശ്യത്തിന് മൂലധന അടിത്തറയില്ലാത്ത ചില ബാങ്കുകൾക്ക് വായ്പ അനുവദിക്കണമെന്ന കേന്ദ്ര ആവശ്യം അടുത്തിടെ റിസർവ് ബാങ്ക് നിഷേധിച്ചിരുന്നു. രാജ്യത്തിെൻറ പണവിനിമയ സംവിധാനം നിയന്ത്രിക്കാൻ ആർ.ബി.െഎക്ക് പകരം മറ്റൊരു സംവിധാനം കൊണ്ടുവരാനും കേന്ദ്ര നീക്കമുണ്ട്. ഇൗ സാഹചര്യത്തിലാണ് ആചാര്യയുടെ മുനവെച്ച വാക്കുകൾ. വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ താൽപര്യത്തിന് വഴങ്ങി അധികാരികൾ കേന്ദ്രബാങ്കിൽ ഇടപെട്ടതിെൻറ ഫലമായി 2010ൽ അർജൻറീന സാമ്പത്തിക തകർച്ച നേരിട്ടുവെന്നും അവിടെ ഒാഹരി വിപണി കൂപ്പുകുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക കാര്യങ്ങളിൽ എടുത്തുചാട്ടം വിശ്വാസ്യതയെ ഹനിക്കുന്നതിനൊപ്പം മൂലധന വിപണിയെയും രാജ്യത്തിെൻറ മൊത്തം സാമ്പത്തിക വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ബി.െഎയിലെ മറ്റു മൂന്ന് ഡെപ്യൂട്ടി ഗവർണർമാരും സദസ്സിൽ കേൾവിക്കാരായുണ്ടായിരുന്നു. ഇൗ വിഷയം പ്രഭാഷണത്തിന് തെരഞ്ഞെടുക്കാൻ ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ അനുമതി നൽകിയതിന് വേദിയിൽ ആചാര്യ നന്ദി പ്രകാശിപ്പിച്ചത്, കേന്ദ്ര ഇടപെടലിനെതിരെ ആർ.ബി.െഎ ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കി. റിസർവ് ബാങ്കിൽ പണനയത്തിെൻറയും വിനിമയ നിരക്കിെൻറയും ചുമതല വഹിക്കുന്ന ആചാര്യ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞുകൂടുന്നതിനെതിരെ കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്ന കർശന നടപടികളെ ന്യായീകരിച്ചു. കേന്ദ്രബാങ്കിെൻറ സ്വാതന്ത്ര്യത്തിൽ ‘നിക്ഷേപം’ നടത്തുന്നത് കുറഞ്ഞ വായ്പ നിരക്കിനും രാജ്യാന്തര നിക്ഷേപകരുടെ താൽപര്യത്തിനും സുസ്ഥിരതക്കും വഴിയൊരുക്കുമെന്നും ആചാര്യ പറഞ്ഞു. ഗവർണറെ നിയമിക്കുന്നത് സർക്കാർ ആയതിനാൽ പൂർണ സ്വതന്ത്ര സ്ഥാപനമല്ല ആർ.ബി.െഎ എങ്കിലും രാജ്യത്തിെൻറ പണവിനിമയ നിരക്കടക്കം നിശ്ചയിക്കുന്നതിൽ വിശാലമായ സ്വതന്ത്രാധികാരമുള്ള സ്ഥാപനമാണ് കേന്ദ്ര ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.