ന്യൂഡൽഹി: ഭാവിയിൽ രാജ്യം കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് (ആർ.ബി.ഐ). ആഭ്യന്തരതലത്തിലും ആഗോളതലത്തിലും സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കംകൂട്ടിയതായും നാലാം പണനയ അവലോകന റിപ്പോർട്ടിൽ ആർ.ബി.ഐ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ഉപഭോഗത്വര ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ വലിയതോതിൽ സഹായിക്കുന്ന ഒന്നാണ്. എന്നാൽ, കഴിഞ്ഞ ഏതാനും പാദവർഷങ്ങളിൽ സാമ്പത്തിക വളർച്ച പിന്നോട്ടടിച്ചതോടെ മൊത്തം വിൽപന മേഖലെയയും ഇത് ബാധിച്ചു. ഇത് ഭാവിയിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നതിെൻറ സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യം വിലയിരുത്തുേമ്പാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന വാഹന വിപണിയുടെയും റിയൽ എസ്റ്റേറ്റ് മേഖലയുടെയും പ്രവർത്തനം തൃപ്തികരമല്ല. ബാങ്കുകളുടെ വായ്പ വിതരണത്തിലും വലിയ കുറവുണ്ട്.
ഇത് വാണിജ്യ മേഖലയിലേക്കുള്ള പണത്തിെൻറ ഒഴുക്ക് കുറച്ചു. എങ്കിലും, പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികൾ വായ്പ വിതരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കോർപറേറ്റ് നികുതി കുറച്ചതും ജി.എസ്.ടി റീഫണ്ട് വേഗത്തിലാക്കാൻ ഇലക്ട്രോണിക്സ് സംവിധാനം നടപ്പിലാക്കിയതും ഭവന നിർമാണം, കയറ്റുമതി തുടങ്ങിയ മേഖലകൾക്ക് കൂടുതൽ ഇളവുകൾ നൽകിയതും പ്രതിസന്ധി മറികടക്കാൻ സഹായകമാകും.
അതേസമയം, ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങൾ കുറയാനിടയാക്കിതായും വ്യാപാര തർക്കങ്ങൾ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.