ന്യൂഡൽഹി: 2018ൽ ആർ.ബി.െഎ കേന്ദ്രസർക്കാറിന് നൽകുന്ന ലാഭവിഹിതം വർധിപ്പിക്കുമെന്ന് സൂചന. ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി ഇൗ വർഷം കൂടുതൽ തുക സർക്കാറിന് ആവശ്യമാണ്. ഇൗയൊരു പശ്ചാത്തലത്തിൽ കൂടിയാണ് ആർ.ബി.െഎ ലാഭവിഹിതം വർധിപ്പിക്കുന്നത്. അധികമായി 13,000 കോടി രൂപ ആർ.ബി.െഎ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം 30,659 കോടിയാണ് ആർ.ബി.െഎ കേന്ദ്രസർക്കാറിന് ലാഭവിഹതമായി നൽകിയത്. 2015-16 വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ഇത് കുറവായിരുന്നു. 2015-16ൽ 68,789 കോടി രൂപ കേന്ദ്രസർക്കാറിന് നൽകിയിരുന്നു. എന്നാൽ, നോട്ട് നിരോധനം മൂലം കൂടുതൽ കറൻസി അച്ചടിക്കേണ്ടി വന്നത് കഴിഞ്ഞ വർഷം ആർ.ബി.െഎയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ലാഭവിഹിതം കുറയാനുള്ള കാരണം.
രാജ്യത്തെ പൊതുമേഖല ബാങ്കുകൾ നിലവിൽ സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രണ്ട് ലക്ഷം കോടി ബാങ്കുകളിൽ മൂലധനസമാഹരണം നടത്തി പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം. ഇതിനായി കൂടുതൽ പണം ചെലവഴിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയുടെ അനുമതി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.