മുംബൈ: നടപ്പുസാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക് റിസർവ് ബാങ്ക് ഒാഫ ് ഇന്ത്യ (ആർ.ബി.െഎ) ഏഴുശതമാനമാക്കി കുറച്ചു. ആഭ്യന്തര ഇടപാടുകളിലെ മാന്ദ്യതയും ആഗേ ാള വ്യാപാരയുദ്ധം സജീവമായതുമാണ് നടപടിക്ക് കാരണം. ഏപ്രിലിലെ ധനകാര്യനയത്തിൽ 2019-20 വർഷത്തേക്കുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 7.2 ആകുമെന്നായിരുന്നു പ്രവചനം.
സാമ്പത്തി ക വർഷത്തിെൻറ ആദ്യപകുതിയിൽ 6.8 മുതൽ 7.1വരെയും രണ്ടാം പകുതിയിൽ 7.3 മുതൽ 7.4 വരെയും എന്നായിരുന്നു കണക്ക്. എന്നാൽ, ജനുവരി-മാർച്ച് പാദത്തിലെ കണക്കുനോക്കുേമ്പാൾ ആഭ്യന്തര നിക്ഷേപവും മറ്റും ദുർബലമാണ്. കയറ്റുമതിയിലെ ഇടിവും വളർച്ചയെ ബാധിച്ചു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ പ്രഖ്യാപനം.
അതേസമയം, ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇൗ സാമ്പത്തിക വർഷത്തിെൻറ ആദ്യപകുതിയിൽ മൂന്നു മുതൽ 3.1 ശതമാനം വരെയായും ആർ.ബി.െഎ ഉയർത്തി. ഇൗ വർഷം സാധാരണനിലയിെല കാലവർഷം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പച്ചക്കറി ഉൾപ്പെടെ ഭക്ഷണ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർധന പരിഗണിച്ചാണിത്. എന്നാൽ, സാമ്പത്തിക വർഷത്തിെൻറ രണ്ടാം പകുതിയിലേക്കുള്ള നിരക്ക് നേരത്തേ പ്രഖ്യാപിച്ച 3.5-3.8 ശതമാനത്തിൽനിന്ന് 3.4-3.7 ആയി കുറക്കുകയും ചെയ്തു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന നിരക്ക് (ജി.ഡി.പി) ജനുവരി-മാർച്ച് പാദത്തിൽ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.8 ശതമാനത്തിലേക്ക് വഴുതിയിരുന്നു. ഇതോടെ അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പദവിയിൽ ഇന്ത്യ ചൈനക്ക് പിന്നിലായി. ജനുവരി-മാർച്ച് പാദത്തിൽ ചൈനയുടെ ജി.ഡി.പി നിരക്ക് 6.4 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.