ന്യൂഡൽഹി: 2000 രൂപ നോട്ട് റിസർവ് ബാങ്ക് ഒന്നുകിൽ പിടിച്ചുവെക്കുകയോ അല്ലെങ്കിൽ അതിെൻറ അച്ചടി നിർത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. 2017 മാർച്ചുവരെ 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറൻസികൾ രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നു. അതോടൊപ്പം ഉയർന്ന മൂല്യമുള്ള കറൻസികൾ ഡിസംബർ എട്ടുവരെ 13,32,400 കോടിയുടേതിന് തുല്യമാണ്. അഞ്ഞൂറിെൻറ 1,69,570 ലക്ഷം നോട്ടുകളും 2000െൻറ 36,540 ലക്ഷം നോട്ടുകളും ആർ.ബി.െഎ അച്ചടിച്ചതായാണ് അടുത്തിടെ ധനമന്ത്രാലയം ലോക്സഭയിൽ വെളിപ്പെടുത്തിയത്.
ഇൗ നോട്ടുകളുടെ ആകെ മൂല്യം 15,78,700 കോടി വരും. ഇതിനർഥം, 15,78,700 കോടിയിൽനിന്ന് 13,32,400കോടി കുറച്ചാൽ കിട്ടുന്ന 2,46,300 കോടി വരുന്ന ഉയർന്ന മൂല്യമുള്ള നോട്ടുകൾ ഒന്നുകിൽ ആർ.ബി.െഎ അച്ചടിക്കുകയോ വിപണിയിൽ എത്താതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണെന്ന് എസ്.ബി.െഎയുടെ പ്രധാന സാമ്പത്തികോപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, 2,46,300 കോടി വരുന്ന കുറഞ്ഞ മൂല്യമുള്ള (50, 200 രൂപ) നോട്ടുകൾ ആർ.ബി.െഎ അച്ചടിച്ചിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
2000 രൂപ നോട്ടുകൾ വിനിമയത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി നിർത്തിയതോ അല്ലെങ്കിൽ വളരെ കുറച്ചു വീതം അച്ചടിക്കുകയോ ചെയ്തിരിക്കാനുള്ള സാധ്യതയും എസ്.ബി.െഎ ഏജൻസിയായ ഇകോഫ്ലാഷിെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.