ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതിൽ ആർ.ബി.െഎക്ക് ആശങ്ക. ഫെബ്രുവരിയിൽ നടന്ന വായ്പ അവലോകന യോഗത്തിലാണ് ഇന്ത്യയിലെ നിലവിലെ സാമ്പത്തികസ്ഥിതിയിൽ ആർ.ബി.െഎ ആശങ്ക രേഖപ്പെടുത്തിയത്. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമോയെന്ന കാര്യത്തിലും യോഗത്തിൽ ആർ.ബി.െഎ അംഗങ്ങൾ ആശങ്ക രേഖപ്പെടുത്തി.
വായ്പ അവലോകന യോഗത്തിൽ ആറിൽ അഞ്ച് അംഗങ്ങളും നിരക്കുകളിൽ മാറ്റം വേണ്ടെന്ന് അഭിപ്രായപ്പെട്ടതായും ആർ.ബി.െഎ ബുധനാഴ്ച പുറത്തിറക്കിയ മിനുട്സ് വ്യക്തമാക്കുന്നു. യോഗത്തിൽ ഒരംഗം നിരക്കുകളിൽ 25 ബേസിക്സ് പോയിൻറിെൻറ വർധന ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയർന്ന നിലയായ 5.21 ശതമാനത്തിലാണ് ജനുവരിയിൽ ഉള്ളത്. പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിൽ നിർത്തനായിരുന്നു ആർ.ബി.െഎ ശ്രമം എന്നാൽ കേന്ദ്രബാങ്കിന് അത് സാധിച്ചിരുന്നില്ല. ക്രൂഡോയിലിെൻറയും ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റമാണ് നിലവിലെ ഉയർന്ന പണപ്പെരുപ്പ നിരക്കിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.