ന്യൂഡൽഹി: രാജ്യത്ത് ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനായി നൽകുന്ന മുദ്ര വായ്പയുടെ പരിധി ഉയർത്തണമെന്ന് റി സർവ് ബാങ്ക് കമ്മിറ്റി. 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി പരിധി ഉയർത്തണമെന്നാണ് റിസർവ് ബാങ്ക് കമ്മിറ്റിയുടെ ന ിർദേശം. PSBloansin59minutes.com എന്ന വെബ്സൈറ്റ് വഴി 5 കോടി രൂപ വരെ ഓൺലൈനിലൂടെ വായ്പ അനുവദിക്കണമെന്നും നിർദേശമുണ്ട്. മുൻ സെബി ചെയർമാൻ യു.കെ സിൻഹയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേന്ദ്രസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, വായ്പ പരിധി ഉയർത്തുേമ്പാൾ ബാങ്കുകളുടെ കിട്ടാകടം വർധിക്കാതിരിക്കാനുള്ള ശ്രദ്ധ്രയുണ്ടാവണമെന്നും റിസർവ് ബാങ്ക് കമ്മിറ്റി നിർദേശിക്കുന്നുണ്ട്. ജൂലൈ അഞ്ചിന് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാറിൻെറ ആദ്യ ബജറ്റിൽ മുദ്ര വായ്പയുടെ പരിധി ഉയർത്തുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രധാന പ്രതിസന്ധി തൊഴിലില്ലായ്മയാണ്. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കാണ് കേന്ദ്രസർക്കാർ പ്രാമുഖ്യം നൽകുന്നത്. ഇതിൻെറ ഭാഗമായാണ് ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന വായ്പയായ മുദ്രയുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.