ആർ.ബി.ഐ വായ്​പ പലിശ നിരക്കുകൾ കുറച്ചേക്കും

മുംബൈ: റിസർവ്​ ബാങ്കിൻെറ പുതിയ വായ്​പനയം ഇന്ന്​ പ്രഖ്യാപിക്കും. ആർ.ബി.ഐ നിരക്കുകളിൽ കുറവ്​ വരു​ത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. റിപ്പോ നിരക്കിൽ 25 ബേസിക്​സ്​ പോയിൻറിൻെറ കുറവുണ്ടാകുമെന്നാണ്​ സൂചന. കഴിഞ്ഞ രണ്ട്​ വായ്​പ നയത്തിലും റിസർവ്​ ബാങ്ക്​ നിരക്കുകൾ കുറച്ചിരുന്നു.

രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക്​ നിലവിൽ കുറവാണ്​. ഇതിന്​ പുറമേ അന്താരാഷ്​ട്ര സാമ്പത്തികരംഗത്തും അനിശ്​ചിതാവസ്ഥ നില നിൽക്കുന്നുണ്ട്​. ഇത്​ കൂടി പരിഗണിച്ചാവും നിരക്ക്​ കുറക്കുന്ന കാര്യത്തിൽ ആർ.ബി.ഐ അന്തിമ തീരുമാനം എടുക്കുക.

നേരത്തെ ആർ.ബി.ഐ നിരക്കുകൾ കുറച്ചിട്ടും പലിശ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്താൻ ബാങ്കുകൾ തയാറായിരുന്നില്ല. ബാങ്കുകള​ുടെ നിക്ഷേപത്തിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടാകാത്തതാണ്​ പലിശ നിരക്കുകളിൽ കുറക്കുന്നതിൽ നിന്ന്​ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്​. എന്നാൽ, ബാങ്കുകളിൽ വായ്​പ വളർച്ചയുണ്ടാവുകയും ചെയ്​തു.

Tags:    
News Summary - RBI Rate cut-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.