പിൻവലിച്ച നോട്ടുകൾ നശിപ്പിക്കാനുള്ള ചെലവ്​ വെളിപ്പെടുത്താനാകില്ല​ ആർ.ബി.​​െഎ

ന്യൂഡൽഹി: പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ നശിപ്പിക്കാനുള്ള ചെലവ്​ വെളിപ്പെടുത്താനാകില്ലെന്ന്​ ആർ.ബി.​െഎ. വിവരാവകാശനിയമ പ്രകാരം ലഭിച്ച അപേക്ഷയിലാണ്​ ആർ.ബി.​െഎ ഇക്കാര്യം വ്യക്​തമാക്കിയത്​. 15,31,073 കോടി രൂപ മൂല്യം വരുന്ന കറൻസിയാണ്​ കേന്ദ്രസർക്കാർ പിൻവലിച്ചത്​.

വിവരാവാകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക്​ മറുപടിയായി 2018 മാർച്ച്​ വരെ പിൻവലിച്ച നോട്ടുകൾ നശിപ്പിച്ച പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന്​ ആർ.ബി.​െഎ അറിയിച്ചു. വിവരാവകാശ പ്രവർത്തകനായി ചന്ദ്രശേഖറാണ്​ ഇതുമായി ബന്ധപ്പെട്ട്​ അപേക്ഷ നൽകിയത്​.

മിഷ്യനുകളുടെ സഹായത്തോടെ പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ നശിപ്പിക്കുമെന്നാണ്​ ആർ.ബി.​െഎ വ്യക്​തമാക്കിയിരുന്നത്​.

Tags:    
News Summary - RBI Refuses To Share Cost Of Scrapping Demonetised Notes: RTI-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.