ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ആർ.ബി.ഐ അനുമതി നൽകിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ലയനത്തിന് ആർ.ബി.ഐ അനുമതി നൽകിയിരുന്നെങ്കിൽ രാജ്യത്താദ്യമായി ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവും ബാങ്കും ഒന്നിക്കുമായിരുന്നു. ആർ.ബി.ഐ അനുമതി നിഷേധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ് അന്ത്യമാവുന്നത്.
ക്രമക്കേടുകൾ നടക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ലക്ഷ്മിവിലാസ് ബാങ്കിൻെറയും ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസിൻെറയും ഓഹരി വിപണിയിലെ പ്രകടനം മോശമായിരുന്നു. ആർ.ബി.ഐ ലയനത്തിന് അനുമതി നിഷേധിച്ചത് കനത്ത തിരിച്ചടി നൽകുക ലക്ഷ്മിവിലാസ് ബാങ്കിനാവും. കടുത്ത പണപ്രതിസസന്ധിയാണ് ലക്ഷ്മിവിലാസ് ബാങ്ക് നിലവിൽ അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.