ന്യൂഡൽഹി: റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ 20 രൂപയുെട പുതിയ നോട്ട് പുറത്തിറക്കാൻ പോകുന്നു. 10, 50, 100, 200, 2000 രൂപയുടെ പുത ിയ നോട്ടുകൾ നേരതെത പുറത്തിക്കിയിരുന്നു. ആ ഗണത്തിലേക്കാണ് പുതിയ നോട്ടും വരുന്നത്.
2016 മുതലാണ് പുതിയ മഹാ ത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ ഇറക്കാൻ തുടങ്ങിയത്. 2016 നവംബർ എട്ടിന് 500,1000 രൂപയുടെ നോട്ടുകൾ നിരോധച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയതിന് പിറകെയാണ് പുതിയ നോട്ടുകൾ ഇറങ്ങിയത്. 500, 2000 രൂപയുെട നോട്ടുകളായിരുന്നു ആദ്യം ഇറങ്ങിയവ.
2016 മാർച്ച് 31ലെ ആർ.ബി.െഎയുടെ കണക്കനുസരിച്ച് 4.92 ബില്ല്യൺ എണ്ണം 20 രൂപ നോട്ടുകൾ വിപണിയിൽ ഉണ്ടായിരുന്നു. 2018 മാർച്ച് ആയപ്പോഴേക്കും അത് 10 ബില്ല്യൺ ആയി. ആകെ കറൻസികളുടെ 9.8 ശതമാനവും 20 രൂപ നോട്ടുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.